01:43am 06 September 2026
NEWS
ശക്തമായ മഴയിലും കാറ്റിലും കുരട്ടിശ്ശേരി വില്ലേജിൽ വ്യാപക നാശനഷ്ടം
27/06/2026  09:51 PM IST
nila
ശക്തമായ മഴയിലും കാറ്റിലും കുരട്ടിശ്ശേരി വില്ലേജിൽ വ്യാപക നാശനഷ്ടം

​ മാന്നാർ: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും കുരട്ടിശ്ശേരി വില്ലേജിൽ വ്യാപക നാശനഷ്ടം. കഴിഞ്ഞ ദിവസം പകൽ വീശിയടിച്ച ശക്തമായ കാറ്റിൽ വിഷവർ ശേരിക്കര മുറിയിൽ കൊച്ചു വീട്ടിൽ കിഴക്കേതിൽ നിർമലയുടെ വീടിന്റെ മേൽക്കൂര തകർന്നു വീണു.
​അപകട സമയത്ത് നിർമലയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മേൽക്കൂര തകർന്നതിനെ തുടർന്ന് വീടിന് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.
​സംഭവത്തെ തുടർന്ന് റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.